Palakkad

കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

Please complete the required fields.




പാലക്കാട്: ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ തങ്കമുത്തു (55) മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശിയാണ്. മൂന്നു പേർ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Related Articles

Back to top button