
മംഗളൂരു: മുടിപ്പുവിനടുത്തുള്ള കുർണാടു സ്വദേശിയായ യുവാവ് താൻ പഠിച്ചിരുന്ന സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ കെ. സുധീറാണ് (32) മരിച്ചത്. മൊബൈൽ ഫോണും പഴ്സും എടുക്കാതെ സുധീർ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുടികൊഴിച്ചിൽ പ്രശ്നം പരാമർശിക്കുന്ന മരണക്കുറിപ്പ് പൊലീസിന് ലഭിച്ചു. ബന്ധുവിന് തന്റെ വൃക്ക ദാനം ചെയ്യാൻ കത്തിൽ അഭ്യർഥിച്ചു.





