
വയനാട് : വയനാട്ടില്‍ ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പനമരം സ്വദേശി അനീഷ(35)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയും .
ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് പൊലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്.





