Kozhikode

നാദാപുരത്ത് ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവം; പരാതി പൊലീസിന് കൈമാറാത്തത് വിവാദത്തിൽ

Please complete the required fields.




കോഴിക്കോട് : നാദാപുരം ഗവ: ആശുപത്രിയിൽ ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവം. പരാതി പൊലീസിന് കൈമാറാത്തത് വിവാദത്തിൽ.

കഴിഞ്ഞ ദിവസം കൂടെ രാത്രിയാണ് മർദ്ദനമേറ്റവരുടെ കൂടെ ആശുപത്രിയിൽ എത്തിയവർ ഡോക്ടർ ആര്യക്ക് നേരെ തട്ടി കയറുകയും ഭീഷണി മുഴക്കുകയും ചെയ്തത്. തിങ്കൾ രാവിലെ സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിൽ ആശുപത്രി പരിസരത്ത് പ്രകടനം നടത്തിയിരുന്നു.

എന്നാൽ ഡോക്ടറുടെ രേഖ മൂലമുള്ള പരാതി പൊലീസിന് കൈമാറാതെ പൂഴ്ത്തി വച്ചതാണ് വിവാദത്തിനിടയാക്കിയത്. ആശുപത്രിയിലെ ചില ഡോക്ടർമാർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

Related Articles

Leave a Reply

Back to top button