
ബേപ്പൂർ: ആഴ്ചകൾക്ക് മുൻപ് ബേപ്പൂർ-വെള്ളയിൽ പുറങ്കടലിൽ മുങ്ങിപ്പോയ മണ്ണുമാന്തിക്കപ്പലിനെ വീണ്ടെടുത്ത് മുംബൈയിലെ കമ്പനി. ചെന്നൈയിൽനിന്നുള്ള മുങ്ങൽവിദഗ്‌ധരും മത്സ്യത്തൊഴിലാളികളും ബേപ്പൂരിലെ കോസ്റ്റ്‌ഗാർഡും ഫിഷറീസ് വകുപ്പും ചേർന്ന് നടത്തിയ ശ്രമത്തെത്തുടർന്നാണ് കപ്പലിനെ അടിത്തട്ടിൽനിന്ന് ഉപരിതലത്തിലെത്തിക്കാൻ കഴിഞ്ഞത്.
കാസർേകാട് തുറമുഖത്തേക്ക് പോകവേയാണ് മണ്ണുമാന്തിക്കപ്പൽ കടലിൽ മുങ്ങിയത്. തുടർന്ന് പോർട്ട് ഓഫീസർ ഹരി അച്യുതവാരിയർ, ബേപ്പൂർ ഫിഷിങ് പോർട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ എന്നിവരുടെയും കോസ്റ്റ്‌ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് എന്നിവരുടെയും നേതൃത്വത്തിലാണ് മുങ്ങിപ്പോയ മണ്ണുമാന്തിക്കപ്പലിനെ വീണ്ടെടുക്കാൻ കഴിഞ്ഞത്.ഒരുപക്ഷേ, കേരളത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ മുങ്ങിപ്പോയ കപ്പലിനെ വീണ്ടെടുക്കുന്നത്.





