Kozhikode

മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ

Please complete the required fields.




കോഴിക്കോട്: മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ. 750 മില്ലിയുടെ കുപ്പിക്ക് 55 രൂപയാണ് വില. പാട പിരിയാത്ത ഹോമോജിനൈസ് ചെയ്‌ത പ്രോട്ടീൻ സമ്പുഷ്ടമായ പാലാണ് മിൽമ ബോട്ടിൽഡ് കൗ മിൽക്ക്. കുപ്പിയിലായതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ആവശ്യാനുസരണം ഉപയോഗിക്കാനുമാകും.

കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിലിറക്കി. മിൽമ ചെയർമാൻ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി.മുസാഫിർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സിൽവർ ജൂബിലി പൂർത്തീകരിച്ച മിൽമ ഡീലർമാരെ ആദരിക്കൽ കർമവും ഡെപ്യൂട്ടി മേയർ നിർഹിച്ചു.

Related Articles

Back to top button