Kozhikode

ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം’; മന്ത്രിയെ വേദിയിലിരുത്തി നിർദേശവുമായി കാന്തപുരം

Please complete the required fields.




കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം. വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാം.

ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർക്കസിലെ നവീകരിച്ച ലാബിൻ്റെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് കാന്തപുരത്തിൻ്റെ പരാമർശമുണ്ടായത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി ശിവൻകുട്ടിയാണ്.വർഷത്തിൽ ഇപ്പോൾ മൂന്ന് പരീക്ഷകളാണുള്ളത്. ഇത് രണ്ടായി ചുരുക്കിയാൽ സമയ പ്രശ്നത്തിന് പരിഹാരമാകും. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനം എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും ആക്ഷേപങ്ങളും പറയുമ്പോൾ മന്ത്രി അത് പഠിച്ചിട്ട് പറയാം എന്ന് പറയുന്നു. അത് ബുദ്ധി ഉളളവരുടെ ലക്ഷണമാണെന്നും കാന്തപുരം പറഞ്ഞു.എന്നാൽ കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കാന്തപുരത്തെ വേദിയിൽ ഇരുത്തിയായിരുന്നു പ്രശംസ. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് കാന്തപുരത്തിന് മന്ത്രി ഉറപ്പ് നൽകി. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button