Ernakulam

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Please complete the required fields.




കൊച്ചി: രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതും പതിനൊന്നും വയസുള്ള ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്.

ഇൻസ്പെക്ടർ കെഴ്സൻ വി. മാർക്കോസിന്‍റെ നേതൃത്വത്തിൽ എസ്.ഐ സാജൻ, എ.എസ്.ഐ ബാലാമണി, എസ്.സി.പി.ഒമാരായ ഷിബു, ഷമീർ, സിപി.ഒ അരുൺ കെ. കരുൺ എന്നിവരാണ് സംഭവം അന്വേഷിക്കുന്നത് . കൂടാതെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പു പ്രകാരവും സണ്ണിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button