Palakkad

പാലക്കാട് തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Please complete the required fields.




പാലക്കാട് : തച്ചമ്പാറ മുള്ളത്ത്പാറയിൽ തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പാലക്കാട് സ്വദേശി ജാഫർ അലിയാണ് തോക്ക് ചൂണ്ടി മാല പൊട്ടിക്കാൻ ശ്രമിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വീട്ടിനുള്ളിൽ കയറിയ പ്രതി കത്തിയും എയര്‍ ഗണ്ണും കാണിച്ച് മാല ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കല്ലടിക്കോട് പൊലീസ് ജാഫർ അലിയെ അറസ്റ്റ് ചെയ്തു. ഇയാൾ നേരെത്തെയും മോഷണ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. തോക്ക്, കത്തി, ഇരുമ്പ് വടി എന്നിവയാണ് ജാഫറലിയിൽ നിന്നും പിടികൂടിയത്.

Related Articles

Leave a Reply

Back to top button