Kozhikode

ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായ വളയം കല്ലുനിര സ്വദേശികള്‍ പിടിയില്‍

Please complete the required fields.




നാദാപുരം: ഓട്ടോയില്‍ അനധികൃതമായി കടത്തുകയായിരുന്ന മാഹി മദ്യവുമായ വളയം കല്ലുനിര സ്വദേശികള്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുള്ള പറമ്പത്ത് വിപിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. നാദാപുരം എക്‌സൈസാണ് ഇവരെ വലയിലാക്കിയത്.

കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ കായപ്പനച്ചില്‍ നിന്നാണ് കെ എല്‍ 58 എഫ് 3792 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തിയ മദ്യം പിടികൂടിയത്. ഓട്ടോറിക്ഷയ്ക്ക് പിന്‍ഭാഗത്ത് പ്ലാസ്റ്റിക് കവറില്‍ ആക്കി സൂക്ഷിച്ച നിലയിലായിരുന്നു 500 മില്ലിയുടെ 20 കുപ്പി മദ്യം. കല്ലുനിര മേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവരുന്നതാണ് മദ്യമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

മദ്യം കടത്താനുപയോഗിച്ച ഓട്ടോയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മാഹി പള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം വില്‍ക്കുന്ന സംഘം മേഖലയില്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button