Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് പൊരുതിത്തോറ്റു; മോഹന്‍ ബഗാന് ജയം

Please complete the required fields.




ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. മൂന്നിന് എതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും മോഹന്‍ ബഗാനോട് തോല്‍വിയ്ക്ക് വഴങ്ങുകയായിരുന്നു. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ടീമിനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോളുകള്‍ഡ നേടി. കളിയുടെ 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം വിബിന്‍ മോഹനന്‍ ഗോള്‍ നേടി. കളിയുടെ 68-ാം മിനിറ്റില്‍ ദീപക് താംഗ്രിയും 97-ാം മിനിറ്റില്‍ ജയ്‌സണ്‍ കുമ്മിങ്‌സും കൂടി ഗോളുകള്‍ നേടിയതോടെ മഞ്ഞപ്പട തോല്‍വിയ്ക്ക് വഴങ്ങുകയായിരുന്നു. നിലവില്‍ 39 പോയിന്റുകളുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്.

Related Articles

Back to top button