സില്‍വര്‍ലൈന്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിന് ഗവര്‍ണരുടെ കത്ത്, വിവാദങ്ങള്‍ക്കു മുമ്പെഴുതിയതെന്ന് വിശദീകരണം

തിരുവനന്തപുരം:സിൽവർലൈനിനെതിരായ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്‍റെ എതിർപ്പും കേന്ദ്രത്തിന്‍റെ താത്പര്യമില്ലായ്യും ഒക്കെ ചർച്ചകളിൽ നിറയുമ്പോളാണ് ,ഗവർണർ തന്നെ പദ്ധതിക്കായി അയച്ച കത്ത് പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്.പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും, ഡിപിആർ റെയിൽവേ ബോർഡിന്‍റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചാണ് കത്ത്. പദ്ധതിയുടെ അനുമതിക്കായി മന്ത്രി ഇടപെടണമെന്നാണ് കത്തിലെ അഭ്യർത്ഥന.ഇതിന് മുന്പ് 2020 ഡിസംബർ 24നും ഗവർണർ അന്ന് റെയിൽവേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിനും ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. കേരളത്തിന്‍റെ വികസന അജണ്ടകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഈ കത്തും ഉൾപ്പെടുത്തിയിരുന്നു.
കെ റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓർക്കുന്നില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. വിവാദങ്ങൾക്ക് മുൻപ് സർക്കാർ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്.ഒരു വർഷം മുൻപ് രാജ് ഭവനിൽ വച്ച് പദ്ധതിയെ കുറിച്ചു വിശദീകരിച്ചതിന് ശേഷം സർക്കാർ കത്തയ്ക്കാൻ ആവശ്യപ്പെട്ടു .സർക്കാരിന്‍റെ വികസന പദ്ധതികളെ ഗവർണറായ് ഇരിക്കെ എതിർക്കാനാവില്ല .ചട്ടങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ മാത്രമേ എതിർക്കാൻ കഴിയൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.





