Kozhikode

കലോത്സവ വേദിയിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: കലോത്സവ വേദിയിൽ തെന്നിവീണ് കോൽക്കളി മത്സരാർത്ഥിക്ക് പരുക്ക്. എറണാകുളം ജില്ലയിലെ  പെരുമ്പാവൂർ ഹയർസെക്കൻഡറി സ്കൂളിലെ സുഫിയാനാണ് വീണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. ഹൈസ്കൂൾ വിഭാ​ഗം കോൽക്കളി മത്സരവിഭാ​ഗത്തിലാണ് സംഭവം.

കോൽക്കളി കളിച്ചുകൊണ്ടിരിക്കെ വേദിയിലെ കാർപെറ്റ് മാറി കുട്ടി വീഴുകയായിരുന്നു. വിദ്യാർത്ഥിയുടെ കാലിനും കയ്യിനും പരുക്കേറ്റിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ചെറിയ പ്രശ്നങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിയിൽപെടുത്തിയെങ്കിലും വേണ്ട നടപടിയെടുത്തിരുന്നില്ല എന്ന ആരോപണമുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

Related Articles

Leave a Reply

Back to top button