Thiruvananthapuram

വിമാനത്തിലെ സം​​ഘ‍ർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിച്ചു

Please complete the required fields.




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ ഇൻഡി​ഗോ വിമാനത്തിൽ മു​ദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ കേസിൻ്റെ അന്വേഷണമാണ് പുതിയ അന്വേഷണസം​​ഘം ഏറ്റെടുക്കുക.അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ച് ‍ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണസംഘത്തിൻ്റെ ചുമതല. എസ്.പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും. കണ്ണൂ‍ർ ക്രൈംബ്രാഞ്ച് എസ്.പിയെ കൂടാതെ. തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണർ ഡി.കെ. പ്യഥിരാജും സംഘത്തിൽ ഉണ്ട്. 

Related Articles

Leave a Reply

Back to top button