Thrissur

രാത്രിയിൽ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി സമയങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.

സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസാണ് നൽകിയ അടിസ്ഥാനത്തിലാണ് തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയും പ്രതിയെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി.

ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകൾ നിലവിലുള്ളതായും ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു.

ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസ് കണ്ടെത്തൽ. പ്രതി അവർക്ക് വേണ്ടി കാരിയർ ആയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button