Thiruvananthapuram
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണ്. സംസ്ഥാന ബജറ്റ് നികുതിക്കൊള്ള അടിച്ചേല്‍പ്പിക്കുന്നുവെന്നും പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്തടിക്കുകയാണെന്നും പാവങ്ങളെ പിഴിഞ്ഞ് ഇടത് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്തതും സാധാരണക്കാരന്റെ നടുവൊടിക്കുന്നതുമായ ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കെ.സുധാകരന് പറഞ്ഞു. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് സി.പി.എം.എം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണെന്നും ഇന്ധന വില എല്ലാ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





