Kozhikode

കോഴിക്കോട് തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ റിമാൻഡിൽ

Please complete the required fields.




കോഴിക്കോട് : തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ റിമാൻഡിൽ. പുതിയങ്ങാടി നടുവിലകം വീട്ടിൽ ജനീസ് ടി.കെ., അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് എന്നിവരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ഇക്കഴിഞ്ഞ മുപ്പതിന് വെസ്റ്റ് ഹില്ലിനും – എലത്തൂരിനും ഇടയിൽ വെച്ചാണ് തിരുവനന്തപുരം – നിസ്സാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറുണ്ടായെന്ന പരാതിയിൽ കോഴിക്കോട് ആ‍ര്‍പിഎഫ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളും പിടിയിലായത്.

Related Articles

Leave a Reply

Back to top button