Wayanad

യൂസ്ഡ് കാര്‍ ഷോറുമിലെ കാര്‍ മോഷ്ട്ടാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്

Please complete the required fields.




മാനന്തവാടി: കാര്‍ മോഷ്ട്ടാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ വലയിലാക്കി മാനന്തവാടി പോലീസ്.മലപ്പുറം, കാര്യവട്ടം ,ചെറങ്ങരക്കുന്ന്, താളിയില്‍ വീട്ടില്‍ രത്‌നകുമാര്‍ ( 42), കൊല്ലം, കടക്കല്‍, ചാലു വിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ കരീം ( 37) എന്നിവരെയാണ് കാറുമായി കടന്ന് കളയാനുള്ള ശ്രമത്തിനിടെ പെട്രോള്‍ പമ്പില്‍ വെച്ച് പിടികൂടിയത്.മാനന്തവാടി ചങ്ങാടക്കടവിലെ സ്വകാര്യ കാര്‍ ഷോപ്പില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഇയ്യോണ്‍ കാര്‍ മോഷണം പോയത്.

കടയുടെ ചങ്ങല മുറിച്ച് അകത്ത് കയറിയ മോഷ്ട്ടാക്കള്‍ ഓഫീസ് മുറി കുത്തിതുറന്ന് താക്കോല്‍ കൈക്കലാക്കി കാറുമായി കടന്ന് കളയുകയായിരുന്നു. മോഷ്ട്ടിച്ച കാര്‍ കൊണ്ട് പോകുന്നതിനുള്ള സൗകര്യത്തിനായി മറ്റൊരു കാറിന്റെ ഡോര്‍ കുത്തി തുറന്ന് തള്ളി മാറ്റുകയായിരുന്നു. ശബ്ദം കേട്ട് കെട്ടിട ഉടമ സ്ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിച്ചു.ഇവരെത്തി മോഷണം സ്ഥിരീകരിക്കുകയും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.രാത്രി പരിശോധനയില്‍ ഉണ്ടായിരുന്ന മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീമിന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ് ഐ സക്കറിയ പി പി, സി പി ഒ ഐ എസ് സുധീഷ് എന്നിവര്‍ രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന തോണിച്ചാലിലെ പമ്പില്‍ എത്തുകയും ഇന്ധനം നിറക്കാനായി എത്തിയ മോഷ്ട്ടാക്കളുടെ വാഹനം തടഞ്ഞ് നിര്‍ത്തി പിടികൂടുകയുമായിരുന്നു. യൂസ്ഡ് കാര്‍ ഷോറു മുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്നറിയാവുന്ന പോലീസ് ഇവരെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. അബ്ദുള്‍ കരീം പനമരം പോലിസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയും, രത്‌നകുമാര്‍ എന്‍ ഡി പി എസ് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയുമാണ്.

എസ് ഐ ബിജു ആന്റണി, എ എസ് ഐ മാരായ സൈനുദ്ദീന്‍, ഇ നൗഷാദ്, സീനിയര്‍ സി പി ഒ അഞ്ഞ് ജിത്ത് കുമാര്‍, സി പി ഒ മരായ രഞ്ജിത്ത് വി കെ, ജാസിം ഫൈസല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് സംഘത്തിലുള്ളത്.

Related Articles

Leave a Reply

Back to top button