India

വിവാഹം കഴിഞ്ഞ് മടങ്ങവേ ദുരന്തം; കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

Please complete the required fields.




ദില്ലി : ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്തുള്ള ചിവരാജ് ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Related Articles

Back to top button