Kerala

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു

Please complete the required fields.




ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്.

ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഇടുക്കിയിലെ വൈകുന്നേരങ്ങളിൽ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുമ്പോൾ ആ ജലമൊക്കെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. നിലവിൽ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി നിലപാട്. ബ്ലൂ അലേർട്ടാണ് നിലവിൽ ഡാമിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2403 അടിയാണ് പരമാവധി സം,ഭരണ ശേഷി. 2402 അടിയാണ് റെഡ് അലേർട്ട് പരിധി.

Related Articles

Leave a Reply

Back to top button