മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

താമരശ്ശേരി: മയക്കുമരുന്ന് നൽകി കാറിൽ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം 18 കാരിയായ വിദ്യാർത്ഥിനിയെ താമരശ്ശേരി ചുരം ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നു.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജിൽ വിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്, വിദ്യാർത്ഥിനി പെയിംഗ സ്റ്റായി കോളേജിന് സമീപം താമസിച്ചു വരികയായിരുന്നു. താമസ സ്ഥലത്തു നിന്ന് വീട്ടിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർത്ഥിനി പോയത്.
കുട്ടിയെ ക്ലാസിൽ കാണാത്തതിനാൽ കോളേജിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് താമരശ്ശേരി പോലീസിൽ പരാതി നൽകി. പോലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു.
ഈ അവസരത്തിൽ വിദ്യാർത്ഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്. വിദ്യാർത്ഥിനിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. മയക്കുമരുന്ന് നൽകി വശത്താക്കി കാറിൽ കയറ്റിയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാൾ സമാന രീതിയിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്. കാണാതായ കേസിൽ പെൺകുട്ടിയെ ഇന്നലെ രാത്രി താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് മുമ്പാകെ ഹാജരാക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും





