Kozhikode

താമരശ്ശേരിയിൽ കമ്യൂണിറ്റി ഡിജിറ്റൽ ലേണിങ് സ്പെയ്സ് നാടിന് സമർപ്പിച്ചു

Please complete the required fields.




താമരശ്ശേരി : ഡിജിറ്റൽ നൈപുണ്യവികസനത്തിനും സ്റ്റാർട്ടപ്പ് സംസ്കാരത്തിന് ഉണർവ് നൽകുന്നതിനുമായി താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കമ്യൂണിറ്റി ഡിജിറ്റൽ ലേണിങ് സ്‌പേസ് (സിഡിഎൽഎസ്) നാടിന് സമർപ്പിച്ചു. സിഡിഎൽഎസ് ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് നിർവഹിച്ചു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. പദ്ധതി രൂപരേഖ തയ്യാറാക്കുന്നത് മുതൽ പദ്ധതി യാഥാർഥ്യമാക്കുന്നതുവരെ നിർണായക ഇടപെടൽ നടത്തിയ മുൻ പഞ്ചായത്ത് സെക്രട്ടറി ജയ്‌സെൻ നെടുമ്പാലയെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി.കെ. ഫവാസ് ഷമീം, വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. കൗസർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. അയ്യൂബ്ഖാൻ, കെ. ജോസഫ് മാത്യു, കെ. മഞ്ജിത, അസിസ്റ്റന്റ് സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ടെക്‌നോളജി ഫെലോ റോണി കെ. റോയ് എന്നിവർ സംസാരിച്ചു.

‘ആയിരത്തിൽ അഞ്ചുപേർക്കെങ്കിലും തൊഴിൽ സൃഷ്ടിക്കുക’ എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി, കൊച്ചി ടിങ്കർഹബ് ഫൗണ്ടേഷന്റെ മാതൃകയിലാണ് പ്രവർത്തിക്കുക. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് പദ്ധതിയുമായി സഹകരിച്ച് കോ-വർക്കിങ് സ്‌പേസ് ആയി പ്രവർത്തിക്കുന്നതിലൂടെ ചെലവുകുറഞ്ഞ ജോലിസ്ഥലം ഒരുക്കി യുവജനങ്ങൾക്കിടയിൽ സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ തൊഴിൽ മേഖലകളിലെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും സിഡിഎൽഎസിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. നിലവിൽ മാഷ് മാജിക്, നോട്ട് എഐ എന്നിവയാണ് കമ്മ്യൂണിറ്റി ഡിജിറ്റൽ ലേണിങ് സ്‌പേസ് കോവർക്കിങ് സ്പേസായി പ്രയോജനപ്പെടുത്തുന്നത്.

Related Articles

Back to top button