Kozhikode

കൗതുകമുണർത്തുന്ന കടൽക്കാഴ്ചകൾ തുറന്നിട്ട് സി.എം.എഫ്.ആർ.ഐ

Please complete the required fields.




കോഴിക്കോട് : കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) ഓപ്പൺ ഹൗസ് പ്രദർശനം. പലതരത്തിലുള്ള മത്സ്യങ്ങൾ, വിലകൂടിയ ഡിസൈനർ മുത്തുകൾ തുടങ്ങി കടലിന്റെ അറിയാകാഴ്ചകൾ കാണാൻ ആയിരങ്ങളാണെത്തിയത്. 77-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് സി.എം.എഫ്.ആർ.ഐ. പൊതുജനങ്ങൾക്കായി തുറന്നിട്ടത്.

മറൈൻ അക്വേറിയം, ഗവേഷണഫലങ്ങൾ, പ്രദർശനം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർഥികളായിരുന്നു. ചിത്രങ്ങളും ശാസ്ത്രീയവിവരണങ്ങളും ചേർത്ത് കടൽ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ മ്യൂസിയം ഡിസ്‌പ്ലേ ബോർഡ് ഏറെ വിജ്ഞാനപ്രദമായി. പുലി സ്രാവ്, ഗിറ്റാർ സ്രാവ്, ഗിത്താർ മത്സ്യം, വറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെമ്മീൻ, ഞണ്ട്, കണവ, കൂന്തൽ വർഗയിനങ്ങളും പ്രദർശിപ്പിച്ചു.

സി.എം.എഫ്.ആർ.ഐ.യുടെ ഗവേഷണപ്രവർത്തനങ്ങൾ, സമുദ്ര ജൈവവൈവിധ്യ-പാരിസ്ഥിതിക പഠനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. കൂടുമത്സ്യകൃഷി, സംയോജിതജലകൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. സമുദ്രമത്സ്യമേഖയിലെ ഗവേഷണപഠനങ്ങളെക്കുറിച്ച് വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമുണ്ടായിരുന്നു. വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെയുള്ള കടൽസമ്പത്തിന്റെ സംരക്ഷണസന്ദേശം പകർന്നു ഈ ഓപ്പൺ ഹാസ്.

Related Articles

Back to top button