India

അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻ്റനിൽ മലയാളി പെൺ‌കുട്ടിയ്ക്ക് മിന്നും വിജയം; അലക്സിയ എൽസയ്ക്ക് ഇരട്ട മെഡൽ

Please complete the required fields.




റാഞ്ചിയിൽ നടന്ന യോനെക്സ് – സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ മലയാളി പെൺകുട്ടിക്ക് ഇരട്ടനേട്ടം. അലക്സിയ എൽസ അലക് സാണ്ടർ ആണ് അണ്ടർ 13 വിഭാഗത്തിൽ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും നേടിയത്. ഡബിൾസിൽ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി.

നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു. ദുബായ് യിൽ ആണ് താമസമെങ്കിലും ബാഡ്മിൻ്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്സിയ മത്സരിക്കുന്നത്.

ദുബായിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അലക്സിയ എൽസ. അടൂർ കണ്ണംകോട് അറപുറയിൽ ലൂയി വില്ലയിൽ റോമി അലക്സാണ്ടർ ലൂയിസിൻ്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. 2019 ൽ ഇറ്റലിയിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിലും കളിച്ചു.

Related Articles

Back to top button