KeralaThrissur

പഠിപ്പിക്കേണ്ട കൈകൾ വേട്ടയാടി; ഏഴ് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; അധ്യാപകൻ അറസ്റ്റിൽ

Please complete the required fields.




തൃശൂർ: സ്കൂളിലെ വിദ്യാർഥികളായ ഏഴ് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ മുൻസാഫിറി(23)നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക്ക് അധ്യാപകനും ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള പ്രതി ഏഴ് ആൺകുട്ടികളെയാണ് ഭീഷണിപ്പെടുത്തി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. വിവരം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ അധ്യാപകന്‍റെ ഭീഷണി വകവെക്കാതെ കുട്ടികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകി. തുടർന്ന് ഒരാഴ്ച മുൻപ് അധ്യാപകനെ വിദ്യാലയത്തിൽ നിന്നും പുറത്താക്കിയിരുന്നു. കുട്ടികൾ പീഡന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button