Sports

പഞ്ചൊട്ടും കുറച്ചില്ല, മെസ്സി അഞ്ച് തന്നെ ചാമ്പി; അര്‍ജന്റീനയ്ക്ക് ഒന്നൊന്നര ജയം

Please complete the required fields.




ആരാധകരെ വീണ്ടും ആഹ്ലാദത്തില്‍ ആറാടിക്കുകയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ അഞ്ച് ഗോളുകള്‍. ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുന്‍പാണ് ഇപ്പോള്‍ സൗഹൃദ മത്സരത്തില്‍ എസ്‌റ്റോണിയക്കെതിരെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. ഒന്നും രണ്ടുമല്ല എതിരില്ലാതെ അഞ്ച് ഗോളുകള്‍ പായിച്ച് മെസ്സി ഇന്ന് ചരിത്രമെഴുതി.

ഏഴാം മിനിറ്റ് മുതലാണ് മെസ്സി മാസ് കാണിക്കാന്‍ തുടങ്ങിയത്. പിന്നീട് ഒരു ഗോളെത്താന്‍ 45ാം മിനിറ്റുവരെ കാക്കേണ്ടി വന്നു. രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ മെസ്സി ഫുള്‍ ഫോമിലായി. പിന്നീടങ്ങോട്ട് 47ാം മിനിറ്റിലും 71ാം മിനിറ്റിലും 76ാം മിനിറ്റിലും ഗോളുകള്‍ പായിച്ച് വിജയമുറപ്പിച്ചു.

മറക്കാനാകാത്ത ഈ അഞ്ച് ഗോളുകള്‍ ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദഭരിതരാക്കിയിരിക്കുന്നത്. മെസ്സിയും പിള്ളേരും ഫൈനലിസിമ കിരീടം ചൂടിയതിന്റെ മധുരം പോലും നുണഞ്ഞു കഴിഞ്ഞിട്ടില്ലാത്ത ആരാധകര്‍ക്ക് ഇന്നത്തെ വിജയം കൂടിയായതോടെ ഹരം കേറി. യൂറോപ്പില്‍ ജനിച്ചിരുന്നെങ്കില്‍ മെസ്സി 150ല്‍പ്പരം ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടിയേനെയെന്ന് മറുപടി നല്‍കുകയാണ് ആരാധകര്‍. ഇതാദ്യമായല്ല മെസ്സി ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ അടിക്കുന്നത്. 2012ല്‍ ബയര്‍ ലെവര്‍കൂസനെതിരെയും ഇതേ മാജിക്ക് ലോകം കണ്ടതാണ്.

Related Articles

Leave a Reply

Back to top button