ആനയെ കാത്തൊരു നാട്; കോലാപ്പൂരിന്റെ മാധുരി തിരിച്ചു വരുന്നു, മൂന്ന് ലക്ഷം പേരുടെ പ്രതിഷേധം വിജയം

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ 36 വയസ്സുള്ള പെൺ ആന മഹാദേവി എന്ന മാധുരിയെ ചൊല്ലിയുള്ള വിവാദം കടുക്കുകയാണ്. ആനയെ തിരികെ കോലാപ്പൂരിലേക്ക് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനത്തിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് റിപ്പോര്‍ട്ടിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി മുൻ എംപി രാജു ഷെട്ടി നയിച്ച മാര്‍ച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മാറ്റിയത്. മാധുരിയെ റിലയന്‍സിന്‍റെ കീഴിലുള്ള ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ വന്താര വന്യജീവി കേന്ദ്രത്തിലേക്ക് കോടതി നിർദ്ദേശ പ്രകാരമായിരുന്നു ആനയെ മാറ്റിയത്.
1992-ൽ മൂന്ന് വയസ്സുള്ളപ്പോൾ മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്നു മാധുരി. ഏകാന്തതയും ആരോഗ്യ പ്രശ്നങ്ങളും മാധുരിയുടെ ആരോഗ്യം നശിപ്പിക്കുന്നവെന്ന പരാതി ഉയർന്നതിനെ തുടര്‍ന്നാണ് ആനയെ വന്താരയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. പിന്നാലെ വിഷയം കൂടുതൽ വഷളാവുകയും വൈകാരികമാവുകയും ചെയ്തു. തുടർന്ന് രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകയായിരുന്നു.
ആനയ്ക്ക് സന്ധിവാതം, കാല്‍ നഖത്തിൽ പഴുപ്പ്, ഏകാന്ത ജീവിതം സമ്മാനിച്ച മാനസിക പ്രശ്നങ്ങൾ എന്നിവയുണ്ടെന്നാണ് പരാതിക്കാര്‍ ഉന്നയിച്ചത്. ജലചികിത്സ, വിദഗ്ദ്ധ വെറ്ററിനറി പരിചരണം, മറ്റ് ആനകളുമായുള്ള സാമൂഹികവൽക്കരണം എന്നിവ തങ്ങൾ മാധുരിക്കായി കരുതിവച്ചതായും വന്താര അവകാശപ്പെട്ടുന്നു ജൂലൈ 16 ന് ഉത്തരവിട്ടത്. ജൂലൈ 25 ന് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരിവച്ചു. അതേസമയം ഇന്നലെ നടന്ന മാര്‍ച്ചിന് പിന്നാലെ, മാധുരിയെ തിരികെ കോലാപ്പൂരിലേക്ക് കൊണ്ടുവരുന്നതിന് വന്താര അധികൃതർ സമ്മതിച്ചതായി മഹാരാഷ്ട്രാ ആരോഗ്യ മന്ത്രി പ്രകാശ് ആഭിത്കർ പറഞ്ഞു. മാധുരിയെ വന്താരയിലേക്ക് മാറ്റിയതിന് പിന്നാലെ, കോലാപ്പൂരിൽ ജിയോ സിമ്മുകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.





