Kozhikode

കൂടത്തായ്: ജോളിക്ക് ജാമ്യമില്ല, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി

Please complete the required fields.




കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ  ജാമ്യപേക്ഷ കോഴിക്കോട്  പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.

മാത്യു മഞ്ചാടിയിൽ ,ആൽഫൈൻ , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ & സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്. മൃതദേഹാവശിഷ്ടങ്ങൾ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ  നാഷണൽ ലാബിൽ പരിശോധിക്കാനുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ കോടതി അനുവദിച്ചു. 

Related Articles

Leave a Reply

Back to top button