
കുന്ദമംഗലം : വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ 14.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തലയാട് തൊട്ടിൽവീട്ടിൽ ഹർഷാദ് (38)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിനകത്തും പുറത്തും ബാഗിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാടകയ്ക്കെടുത്ത റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ ലഹരിവിൽപ്പനയെന്ന് പോലീസ് പറഞ്ഞു.
കുന്ദമംഗലം പ്രിൻസിപ്പൽ എസ്.ഐ. സനീത്, ഗ്രേഡ് എസ്.ഐ.മാരായ സന്തോഷ്, വി.കെ. സുരേഷ്, സി.പി.ഒ. ജംഷീർ എന്നിവരും ആന്റി നർക്കോട്ടിക് ഷാഡോ എസ്.ഐ. മനോജ് എടയേടത്ത്, എസ്.സി.പി.ഒ. അഖിലേഷ്, സി.പി.ഒ.മാരായ ജിനേഷ് ചൂലൂർ ഷിനോജ്, സരുൺ ശ്രീശാന്ത്, സനൂപ്, അർജുൻ, അജിത്ത്, അഭിജിത്ത്, ഇബ്നു, ശ്യാംജിത്ത്, റിജേഷ് എന്നിവരും അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.





