Ernakulam

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 115 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 11,515 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 920 രൂപയുടെ വർധനവുണ്ടായി. 92,120 രൂപയായാണ് പവന്റെ വില ഉയർന്നത്.

ആഗോള വിപണിയിലും സ്വർണത്തി​ന്റെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും ലാഭമെടുപ്പിൽ നിന്ന് വിപണി കരകയറിയതുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്.കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി ഗ്രാമിന് 9505 രൂപയായി.

Related Articles

Back to top button