Thiruvananthapuram

ഒൻപത് വയസുകാരിക്കുനേരെ നഗ്നതാ പ്രദർശനം; യുവാവിന് മൂന്നു വർഷം തടവ്

Please complete the required fields.




തിരുവനന്തപുരം: ഒൻപത് വയസുകാരിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിയായ അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജിനെ (35) മൂന്നു വർഷം വെറും തടവിനും 10,000രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നൽകണം. 2021 മാർച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോൾ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവർത്തിച്ചപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞത്. ചിറയിൻകീഴ് പൊലീസ് എത്തി കേസ് എടുത്തു.

മറ്റൊരു കുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസിൽ പ്രതി റിമാൻഡിലാണ്. റിമാൻഡിൽ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. ചിറയിൻകീഴ് സബ് ഇൻസ്പെക്ടറായ വി.എസ്.വിനീഷാണ് കേസ് അന്വേഷിച്ചത്.

Related Articles

Leave a Reply

Back to top button