Thiruvananthapuram

ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതേ സമയം സംസ്ഥാനത്ത് കാലവർഷം വീണ്ടും ദുർബലമായി. കേരളത്തിലേക്ക് വീശുന്ന കാലവർഷക്കാറ്റിന് ശക്തിയില്ലാത്തതാണ് കാരണം. ഒരാഴ്ച്ചയ്ക്ക് ശേഷം കാലവർഷം സജീവമാകാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Related Articles

Leave a Reply

Back to top button