
തൃശ്ശൂർ : കയ്‌പമംഗലം മൂന്നുപീടികയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. മതിലകം സ്വദേശി കൂടിലിങ്ങൽ വീട്ടിൽ പ്രവീൺ (27), എടവിലങ്ങ് സ്വദേശി എരുമത്തുരുത്തി വീട്ടിൽ രമണൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കയ്പമംഗലം ഹാർട്ട്ബീറ്റ് ആംബുലൻസ് പ്രവർത്തകരും കൊടുങ്ങല്ലൂർ ഓൺ ലൈഫ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമണൻ്റെ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയോടെ ദേശീയപാതയിലായിരുന്നു അപകടം





