Idukki

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്

Please complete the required fields.




ഇടുക്കി : മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇടിമിന്നലിനെ തുടര്‍ന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ശക്തമായ മഴയും ഇടിയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറി. എന്നാൽ വീടിനുള്ളിലേക്ക് മിന്നലിന്‍റെ ആഘാതം പതിക്കുകയായിരുന്നു.

ശക്തമായ ഇടിമിന്നലിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന് മിന്നലേറ്റതായി കണ്ടെത്തിയത്.

വേലായുധന്‍റേയും ഭാര്യയുടെയും വസ്ത്രം ഉള്‍പ്പെടെ കരിഞ്ഞ നിലയില്‍ ആയിരുന്നു. വേലായുധനും ജാനുവിനും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button