Kozhikode

കട്ടിപ്പാറ ചമലില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു.

Please complete the required fields.




കട്ടിപ്പാറ : ചമലില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു. പൂവന്‍മല ഭാഗത്തെ പറമ്പില്‍ പുല്ലിനടിയിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് ചാരായം കണ്ടെത്തിയത്. അര ലിറ്റര്‍ വീതം നാല്‍പ്പത് കുപ്പികളിലാക്കി ചാക്കില്‍ കെട്ടിയ നിലയിലാണ് ചാരായം സൂക്ഷിച്ചത്.

താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍ ടി വി നൗഷീര്‍, ഡ്രൈവര്‍ ഇ ഷിതിന്‍ എന്നിവരടങ്ങിയ സംഘമാണ് ചാരായം കണ്ടെടുത്തത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button