Kozhikode

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കല്ലാച്ചി-വാണിയൂർ റോഡ്

Please complete the required fields.




കല്ലാച്ചി : ഇടയ്ക്കിടെ പ്രവൃത്തി ആരംഭിക്കുകയും മുടങ്ങുകയും ചെയ്യുന്ന കല്ലാച്ചി ടൗൺ നവീകരണത്തിനിടയിൽ സമീപത്തെ കല്ലാച്ചി വാണിയൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന റോഡുകളിലൊന്നായി കല്ലാച്ചി വാണിയൂർ റോഡ് മാറിയിട്ടുണ്ട്.ഒരു ഭാഗത്ത് ഓട്ടോകൾ നിർത്തിയിടുകയും മറു ഭാഗത്ത് ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

കച്ചവട സ്ഥാപനങ്ങളിലേക്കുള്ള ലോറികൾ റോഡിൽ നിർത്തി സാധനങ്ങൾ ഇറക്കുന്നത് മൂലവും ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാണിയൂർ റോഡ് വഴിയാണ് കുമ്മങ്കോട്, വില്യാപ്പള്ളി, ആയഞ്ചേരി, വടകര ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്. കല്ലാച്ചി നാദാപുരം ടൗണുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാനാണ് വാണിയൂർ റോഡ് വഴി വാഹനങ്ങൾ സഞ്ചരിക്കുന്നത്.വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഗതാഗത തടസ്സം രൂക്ഷമായിട്ടുണ്ട്.

വാണിമേൽ-വളയം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കല്ലാച്ചി മിനി ബൈപ്പാസ് വഴിയാണ് പ്രവേശിക്കുന്നത്.ഇത് മൂലം കല്ലാച്ചി വാണിയൂർ റോഡ് കവലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്.അനധികൃത പാർക്കിങ് മൂലമുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ ഹോം ഗാർഡിനെയോ പോലീസിന്റെയോ സാന്നിധ്യം വേണമെന്ന അഭിപ്രായമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.

കല്ലാച്ചി ടൗണിന്റെ ഭാഗത്ത് മാത്രമായി പോലീസ് ഒതുങ്ങി പോകുന്നത് മൂലം കല്ലാച്ചി വാണിയൂർ റോഡിലെ ഗതാഗതക്കുരുക്ക് മൂലമുള്ള പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്ന ആക്ഷേപമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.

Related Articles

Back to top button