Kerala

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്. പാലേരി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം.കോയമ്പത്തൂരിൽ നിന്നും കുറ്റ്യാടിക്ക് വരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. പ്രദേശത്ത് ഈ സമയം കനത്ത മഴ ഉണ്ടായിരുന്നു. റോഡിൻ്റെ വലത് വശത്തുള്ള പ്ലാവ് മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ റോയ് റോജ് (45), ഡ്രൈവർ ചിന്ന ദുരൈ ( 55) , ഉത്തരേന്ത്യൻ സ്വദേശികളായ തർബാജ് ( 27), സത്താർ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരുക്കോറ്റ തർബാജിനെയും, സത്താറിനെയും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കാറിൻ്റെ പിൻസിറ്റ് യാത്രികരായിരുന്നു, ഇവർ സീറ്റ് ബൽട്ട് ധരിക്കാത്തതിനാലാണ് പരിക്ക് ഗുരുതമെന്ന് കരുതുന്നു. എല്ലാവരും കുറ്റ്യാടിയിലെ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരാണ്.

Related Articles

Back to top button