Kozhikode

ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്ന് അന്നേ പറഞ്ഞതാണ്, ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും’ – കെ.കെ. രമ

Please complete the required fields.




വടകര : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തുന്നതിനിടെ, ഈ വിജയത്തെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള കാവ്യനീതിയായി വിശേഷിപ്പിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം ഓർമ്മദിനത്തിൽ തന്നെ ഇത്തരമൊരു ജനവിധി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെ.കെ. രമ

“ഇതൊരു ചരിത്രമാണ്, ഇന്നത്തെ ദിവസം മെയ് 4, ടി.പിയുടെ പതിനാലാം രക്തസാക്ഷി ദിനമാണ്. യാദൃശ്ചികമെന്നു തോന്നാമെങ്കിലും ഒരു വലിയ കാവ്യനീതിയായി . ഈ ദിനം തന്നെ ജനവിധി വന്നുചേർന്നു. ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും, അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ടെന്നും രമ പറഞ്ഞു .

പിണറായിസത്തിന്, കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്, എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ കൂടി ജനം വിധിയെഴുതിയിരിക്കുകയാണ് . ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്നത് ഞങ്ങൾ അന്നേ പറഞ്ഞതാണ് .

വോട്ടെടുപ്പ് ദിവസം മുതൽ തന്നെ ജനങ്ങൾക്കിടയിൽ വലിയൊരു മാറ്റം ദൃശ്യമായിരുന്നു. പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ അതിരാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. ആ ജനവിരുദ്ധ വികാരമാണ് ഇപ്പോൾ ഫലമായി പുറത്തുവരുന്നത്. ഈ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച പ്രവർത്തകർക്കും തന്നോടൊപ്പം നിന്ന ഓരോ വോട്ടർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .

Related Articles

Back to top button