
കൊടുവളളി: അധികൃതരുടെ അനാസ്ഥകാരണം ഇല്ലാതായ കൊടുവള്ളിയിലെ സാംസ്‌കാരിക നിലയം ആധുനിക സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. നഗരസഭാ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
കോതുര്‍ മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പക്കര്‍ പന്നൂര്‍, ബാപ്പു വാവാട്, പ്രൊഫ. ഒ കെ മുഹമ്മദലി, പി ടി അസയിന്‍കുട്ടി, പി ടി സദാശിവന്‍, രതിഷ്പണിക്കര്‍, മജീദ് മാനിപുരം, താന്നിക്കല്‍ മുഹമ്മദ്, അഡ്വ. പി അബ്ദുറഹിമാന്‍, സലീം അണ്ടോണ, കെ കെ അബ്ദുറഹിമാന്‍ കുട്ടി, ഒ പി ഐ കോയ, പി ടി സി ഗഫൂര്‍, ഒ പി. റസാഖ്, ഒ പി റഷീദ്, കെ.പി.മൊയ്തീന്‍, എന്‍ വി ആലിക്കുട്ടി, ഷാഹുല്‍ ഹമീദ്, കെ പി രാമന്‍ കുട്ടി, സി പി റസാഖ്, സലീം നെച്ചോളി, ബഷീര്‍, ബാവ കരുവന്‍ പൊയില്‍ എന്നിവര്‍ സംസാരിച്ചു. കെ അസയിന്‍ സ്വാഗതം പറഞ്ഞു.





