Kozhikode

കെ എ സി എ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി

Please complete the required fields.




താമരശ്ശേരി: കെ എ സി എ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. കെ എ സി എ സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി രവീന്ദ്രന്‍ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ യൂണിറ്റ് അംഗങ്ങളായ മക്കളില്‍ ഉന്നത വിജയം നേടുകയും മറ്റു കാല രംഗങ്ങളില്‍ കഴിവ് തെളിയിക്കുകയും ചെയ്ത കുട്ടികളെ ആദരിച്ചു. പി കെ അയന, ആര്‍ എസ് ദേവരത്, കെ ഹരിഗോവിന്ദ്, സ്‌നേഹ ഷനീത് എന്നിവരെ ജില്ലാ സെക്രട്ടറി എ സുരാജ് മോമെന്റൊകള്‍ നല്‍കി ആദരിച്ചു. പ്രസിഡണ്ട് ആര്‍ ജി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറി പി സി പ്രമോദ് നന്ദി പറഞ്ഞു.

വി പി രത്‌നാകരന്‍(പ്രസിഡന്റ്), പി സി പ്രമോദ്(സെക്രട്ടറി), പി കെ ഹരിദാസന്‍(ട്രഷറര്‍), മുരളികൃഷ്ണന്‍(വൈസ് പ്രസിഡന്റ്), ടി എ അനിത(ജോയിന്റ് സെക്രട്ടറി), ഷനീത്, ഗീത എന്നിവരെ പുതിയ കമ്മറ്റി ഭാരവാഹികളായും ആര്‍ ജെ ജോണ്‍, ഗിരീഷ് ബാബു എന്നിവരെ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായും എം സുകുമാരന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button