
താമരശ്ശേരി :താമരശ്ശേരിയിൽ കൂട്ടമായെത്തിയ തെരുവുനായകളുടെ അക്രമണത്തിൽ നാലുകോഴികൾ ചത്തു. നാല് കോഴികൾക്ക് ഗുരുതരപരിക്കേറ്റു.
കോരങ്ങാട് ഹുസൈന്റെ കോഴികളെയാണ് ശനിയാഴ്ച പുലർച്ചെ തെരുവുനായകൾ ആക്രമിച്ചത്. നായകളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തിയപ്പോഴാണ് കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത്.
കൂടിന്റെ അടിഭാഗം പൊളിച്ചാണ് നായകൾ അകത്തുകടന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് പ്രദേശത്ത് ഏതാനും കോഴികൾ തെരുവുനായകളുടെ ആക്രമണത്തിൽ ചത്തിരുന്നു.





