Kozhikode

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

Please complete the required fields.




കോഴിക്കോട്: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും. താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് താ​മ​ര​ശേ​രി ബിഷപ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കോ​ഴി​ക്കോ​ട് കോ​ട​തി​ക്ക് സ​മീ​പം ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കു​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യി​ല്‍ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​യും 6.20-ന് ​കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ 6.30-ന് ​തി​രു​മ​ണി​ക്കൂ​ര്‍ , വൈ​കു​ന്നേ​രം 4.30-ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, പെ​സ​ഹ ആ​ച​ര​ണം, അ​പ്പം മു​റി​ക്ക​ല്‍ , കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രു​ഷ എ​ന്നി​വ ന​ട​ക്കും. സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് തീ​ര്‍​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ഫാ.​റെ​നി ഫ്രാ​ന്‍​സി​സ് റോ​ഡ്രി​ഗ്ര​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കിയാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. ദുഃഖവെള്ളിയോടനുബന്ധിച്ച് നാളെ, ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും.

Related Articles

Leave a Reply

Back to top button