Kozhikode
കോഴിക്കോട് ഖനനത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റു ചെയ്ത് പൊലീസ്; സ്ത്രീകളെ അടക്കം മർദ്ദിച്ചതായി പരാതി

കോഴിക്കോട് : വാണിമേൽ കമ്പിളിപ്പാറ മലയിൽ വനമേഖലയോടു ചേർന്ന സ്ഥലത്തു കരിങ്കൽ ഖനനം നടത്തുന്നത് തടഞ്ഞ ജനകീയ സമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
വളയം സിഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം സ്ത്രീകൾ അടക്കമുള്ള സമരക്കാരെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകളെ അടക്കം പൊലീസ് മർദിച്ചെന്നും പരാതിയുണ്ട്.
വാണിമേൽ പഞ്ചായത്താണ് ഇവിടെ ഖനനം നടത്താൻ അനുമതി നൽകിയത്. ബുധനാഴ്ച സി.ആർ.നീലകണ്ഠന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.





