Kerala

നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടർ; പി എ മുഹമ്മദ് റിയാസ്

Please complete the required fields.




നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. സദസ്സ് ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. പ്രതിപക്ഷം ക്രിയാത്മക വിമർശനം ആണ് ഉന്നയിക്കേണ്ടത്. പ്രതിപക്ഷം ഗുണപരമായ കാര്യങ്ങളിൽ പിന്തുണ നൽകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ എംഎൽഎമാർക്കും പങ്കെടുക്കാൻ താൽപര്യം ഉണ്ട്. നേതൃത്വം തടഞ്ഞതിലാണ് അവർക്ക് ദുഃഖം. നവ കേരള സദസ്സിൽ പങ്കെടുക്കാതെ പ്രതിപക്ഷം മാറി നിൽക്കുന്നത് ജനങ്ങളെ അപമാനിക്കൽ ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

എന്നാൽ നവ കേരള സദസ് എന്നല്ല, ദുരിത കേരള സദസ് എന്നാണ് പേരിടേണ്ടതെന്ന് എം എം ഹസൻ കുറ്റപ്പെടുത്തി. 100 കോടി ചെലവ് യാത്രക്ക് വേണ്ടി വരും. ധൂർത്ത് ആയത് കൊണ്ടാണ് യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്നും എം എം ഹസൻ പറഞ്ഞു.

Related Articles

Back to top button