
താമരശ്ശേരി: ദേശീയ പാതയിൽ പരപ്പൻ പൊയിൽ വാഹനാപകടം റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിൻ കാറിടിച്ചാണ് അപകടം. മൈസൂരിൽ നിന്നും കോഴിക്കോട് മൂഴിക്കലിലേക്ക് വരികയായിരുന്ന മൂഴിക്കൽ ചെറുവറ്റ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
നിർത്തിയിട്ട ബുള്ളറ്റിൽ ഇടിച്ചതിനെ തുടർന്ന ബുള്ളറ്റ് ദൂരേക്ക് തെറിച്ച് പൂർണമായും തകർന്നു. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിൽ ചെയ്യുന്ന റിയാസിൻ്റെ കാറിൽ മറ്റു രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.യാത്രക്കാർ പരുക്കേൽക്കാതെ അൽഭുതകരമായി ‘രക്ഷപ്പെട്ടു.





