തിരുവനന്തപുരം കെട്ടിട നമ്പര്‍ തട്ടിപ്പ്;സഞ്ചയ സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി,ഡിജിറ്റൽ സിഗ്നേച്ചറിലും തിരിമറി

തിരുവനന്തപുരം: കോർപ്പനിലെ കെട്ടിട നമ്പർ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്ത്.വൻ തട്ടിപ്പാണ് നടന്നത്.സഞ്ചയ സോഫ്റ്റ് വയറിലെ പിഴവ് മുതലാക്കിയായിരുന്നു തട്ടിപ്പ്. മരപ്പാലം സ്വദേശി അജയഘോഷിന്‍റെ അനധികൃത നിർമ്മാണത്തിനാണ് നമ്പർ നൽകിയത്.പ്രതിയായ ക്രിസ്ററഫറിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ് വ്യാജ കെട്ടിട നമ്പറിനുള്ള അപേക്ഷ നൽകിയത്.മറ്റൊരു പ്രതി സന്ധ്യയും ക്രിസ്റ്റഫറും ഒരു ബസ്റ്റോപ്പിൽ നിന്നാന്ന് ഫോൺ വഴി കെട്ടിട നമ്പറിനായി അപേക്ഷ നൽകിയത്.ഇപ്പോൾ പിടി ലിയായ ഇടനിലക്കാരൻ ഷിക് സാണ് അനധികൃത നിർമ്മാണത്തിനായി പ്ലാൻ വരയ്ക്കുന്നത്.അജയഘോഷിന് ഇടനിലക്കാരെ പരിചയപ്പെടുത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്.
റവന്യൂ ഇൻസ്പെക്ടർ കൈവശം വക്കേണ്ട ഡിജിറ്റൽ സിഗ്നേച്ചർ കൈ വശം വച്ചിരിക്കുന്നത് താൽക്കാലിക ജീവനക്കാരനാണ്.ഈ താൽക്കാലിക ജീവനക്കാരനെ കോർപ്പറേഷൻ പുറത്താക്കിയിരുന്നു.വ്യാജ അപേക്ഷകൾക്ക് കെട്ടിട നമ്പർ നൽകാനായി ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നത് കോർപ്പറേഷൻ ഓഫീസിലെ താൽകാലിക ജീവനക്കാരനാണ്. തലസ്ഥാനത്തെ നിരവധി അനധിക്യത കെട്ടിടങ്ങൾക്ക് നമ്പർ ലഭിച്ചുവെന്നും പോലീസ് അന്വേഷത്തില്‍ കണ്ടെത്തി.





