
കൊച്ചി: പുതുവത്സരം ആഘോഷമാക്കാന്‍ സംഗീത വിരുന്നൊരുക്കി ക്രൗണ്‍ പ്ലാസ. ഡിസംബര്‍ 31 ന് കൊച്ചി ക്രൗണ്‍ പ്ലാസയിലാണ് ഗ്രാന്‍ഡ് ഗാല ന്യൂ ഇയര്‍ ഈവ് 2023 നടക്കുക. രാത്രി 7 മണി മുതല്‍ ആരംഭിക്കുന്ന പരിപാടി പുതുവത്സരം പിറക്കുന്നത് വരെ നീളും. പ്രശസ്ത ഗായകന്‍ ജോബ് കുരിയന്‍, ദ ബിയേര്‍ഡ് ബാന്‍ഡ്, ഡിജെ അഖില്‍, ഡിജെ റൊണാള്‍ഡോ, പെപ്പര്‍ വൈന്‍ ബാന്‍ഡ്, ഡിജെ ടോണി, പൂജിത മേനോന്‍, അഫ്ഷാന്‍ ആന്റ് ഗോകുല്‍ എന്നിങ്ങനെ നിരവധി കാലാകാരന്മാരാണ് പുതുവത്സര രാവ് അവിസ്മരണീയമാക്കുന്നത്.
കണ്ണിനും കാതിനും ഇമ്പമേകുന്നതിനൊപ്പം നാവിന് രുചി വിളമ്പാന്‍ ക്രൗണ്‍ പ്ലാസയുടെ പാചക കലവറകളും ഒരുങ്ങി കഴിഞ്ഞു. അണ്‍ലിമിറ്റഡ് ഫുഡ് ആന്റ് ബിവറേജാണ് ക്രൗണ്‍ പ്ലാസ നല്‍കുന്നത്. ഒപ്പം ലക്കി ഡ്രോയും സംഘടിപ്പിക്കുന്നുണ്ട്.





