
കോഴിക്കോട് : മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്.
പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് നാട്ടുകാർ പറയുന്നത്. മൂന്നാം കുന്നി രമേശനും മാതാവ് മന്ദിയും മാത്രമാണ് വീട്ടിൽ താമസം.
പെൻഷൻ നൽകാനെത്തിയ ജീവനക്കാരാർ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെതിനെ തുടർന്ന് വീടിന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പ്പെട്ടത്.
കട്ടിലിൽ കിടക്കുന്ന നിലയിലാണ് രമേശന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വളയം പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രമേശന്റെ മരണകാരണം വ്യക്തമല്ല.





