Kozhikode

ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Please complete the required fields.




കോഴിക്കോട്: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിരെ ലോറി വന്നതോടെ ബസിനും ലോറിക്കും ഇടയിൽപ്പെടുകയായിരുന്നു. ലോറി തട്ടിയതോടെ വിദ്യാർത്ഥികൾ‌ താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

അരീക്കോട്–കോഴിക്കോട് റൂട്ടില്‍ താത്തൂര്‍പൊയിലില്‍ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. ബസിൽ ഘടിപ്പിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥിനികൾ കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിദ്യാർത്ഥിനികൾക്ക് പരുക്കൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.

Related Articles

Leave a Reply

Back to top button