
ഫരീദാബാദ്: അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കിലിടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഫരീദാബാദിലാണ് സംഭവം.
28കാരനായ ആനന്ദ് രാജ് ബിന്ദ് ആണ് മരിച്ചത്. ആനന്ദിന്റെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലാണ് കാര്‍ ഇടിച്ചത്. സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. യുപിയിലെ മിര്‍സാപൂര്‍ സ്വദേശിയാണ് മരിച്ച ആനന്ദ്.





